One iPhone Duo—or all of this?ഒരു iPhone Duo വേണോ, അതോ ഇത്രയും സാധനങ്ങളോ?
Before spending nearly ₹3 lakh on a phone, here’s another way to look at the same money.ഒരു ഫോണിന് മൂന്ന് ലക്ഷത്തോളം ചെലവാക്കുന്നതിന് മുമ്പ്, ആ പണം കൊണ്ട് മറ്റെന്തെല്ലാം ചെയ്യാമെന്ന് ഒന്ന് നോക്കാം.

Apple’s India store lists the 256 GB iPhone Duo at this starting price, checked on 23 October 2026. Exchange deals and bank offers are not included. Apple’s price page ↗23 ഒക്ടോബർ 2026ന് Apple India സ്റ്റോറിൽ 256 GB iPhone Duoയുടെ ആരംഭവില ഇതാണ്. എക്സ്ചേഞ്ചോ ബാങ്ക് ഓഫറുകളോ ഇതിൽ കണക്കാക്കിയിട്ടില്ല. Appleയുടെ വിലവിവരം ↗
Nearly three lakh rupees for a phone. For some people, that may be a purchase they have planned and can comfortably afford. For many others, it is enough money to sort out several things at home. That is what made us pause: what else could we do with the same amount?ഒരു ഫോണിന് ഏകദേശം മൂന്ന് ലക്ഷം രൂപ. ചിലർക്ക് അത് നേരത്തേ ആലോചിച്ച്, ബുദ്ധിമുട്ടില്ലാതെ വാങ്ങാവുന്ന കാര്യമായിരിക്കും. മറ്റുചിലർക്ക് വീട്ടിലെ പല ആവശ്യങ്ങളും നിറവേറ്റാൻ പറ്റുന്ന തുകയാണ്. അപ്പോഴാണ് ഒരു ചോദ്യം തോന്നിയത്: ഇതേ പണം കൊണ്ട് വേറെ എന്തെല്ലാം ചെയ്യാം?
Maybe the fridge has been making a strange noise for months. Maybe a laptop is overdue for replacement. Or perhaps a washing machine would make the week a little easier. A new phone can be exciting, but those smaller everyday problems deserve a place in the decision too.മാസങ്ങളായി ശബ്ദമുണ്ടാക്കുന്ന ഫ്രിഡ്ജ് മാറ്റാനുണ്ടാകാം. ജോലി ചെയ്യുമ്പോൾ ഇടയ്ക്കിടെ നിൽക്കുന്ന ലാപ്ടോപ്പ് ഉണ്ടാകാം. ഒരു വാഷിംഗ് മെഷീൻ വാങ്ങിയാൽ വീട്ടിലെ ജോലി കുറയുമായിരിക്കും. പുതിയ ഫോൺ വാങ്ങുന്ന സന്തോഷത്തിനൊപ്പം ഈ ആവശ്യങ്ങൾക്കും ഒന്ന് ഇടം കൊടുത്താലോ?
Let’s put a few everyday purchases on the same list.നിത്യജീവിതത്തിലെ കുറച്ച് സാധനങ്ങൾ ഒരുമിച്ച് നോക്കാം.
We made one shopping plan rather than separate lists for different age groups. The amounts are rounded budgets we have set aside for each item—not confirmed prices for particular models. You could spend more on one item and less on another.പ്രായമോ ജോലിയോ അനുസരിച്ച് വേർതിരിക്കാതെ എല്ലാവർക്കും പരിചിതമായ സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. ഓരോന്നിനും മാറ്റിവെക്കുന്ന ഏകദേശ തുകയാണ് താഴെ. ഏതെങ്കിലും പ്രത്യേക മോഡലിന്റെ ഉറപ്പായ വിലയല്ല. നിങ്ങളുടെ ആവശ്യത്തിന് ഒന്നിന് കൂടുതൽ ചെലവാക്കാം, മറ്റൊന്നിന് കുറയ്ക്കാം.
| What’s on the list?എന്തെല്ലാം വാങ്ങാം? | Amount set asideമാറ്റിവെക്കുന്ന തുക |
|---|---|
| One split ACഒരു സ്പ്ലിറ്റ് എസി | ₹40,000 |
| Two refrigerators — ₹25,000 eachരണ്ട് ഫ്രിഡ്ജ് — ഒന്നിന് ₹25,000 | ₹50,000 |
| One smart TVഒരു സ്മാർട്ട് ടിവി | ₹30,000 |
| One washing machineഒരു വാഷിംഗ് മെഷീൻ | ₹22,000 |
| One laptopഒരു ലാപ്ടോപ്പ് | ₹55,000 |
| One everyday smartphoneസാധാരണ ഉപയോഗത്തിനുള്ള ഒരു ഫോൺ | ₹25,000 |
| A desk and chairഒരു മേശയും കസേരയും | ₹12,000 |
| A water purifier, if neededആവശ്യമെങ്കിൽ ഒരു വാട്ടർ പ്യൂരിഫയർ | ₹15,000 |
| One microwaveഒരു മൈക്രോവേവ് | ₹10,000 |
| Total planned spendingആകെ കണക്കാക്കിയ ചെലവ് | ₹2,59,000 |
| Left from ₹2,99,900₹2,99,900ൽ ബാക്കി | ₹40,900 |
These are planning allowances, not a retail offer. The total does not separately include delivery, installation, extra AC piping, wiring or assembly. Actual prices and availability depend on the model, seller and location, so the ₹40,900 balance is not guaranteed checkout savings.ഇത് ചെലവ് ആസൂത്രണം ചെയ്യാനുള്ള ഉദാഹരണമാണ്, വിൽപ്പന ഓഫറല്ല. ഡെലിവറി, ഇൻസ്റ്റലേഷൻ, അധിക എസി പൈപ്പ്, വയറിംഗ്, അസംബ്ലി എന്നിവയുടെ ചെലവ് പ്രത്യേകം ചേർത്തിട്ടില്ല. മോഡൽ, കട, സ്ഥലം എന്നിവ അനുസരിച്ച് വിലയും ലഭ്യതയും മാറും. അതിനാൽ ₹40,900 തീർച്ചയായും ബാക്കി കിട്ടുമെന്ന് കരുതരുത്.
That is an AC, two fridges, a TV, a washing machine, a laptop, a phone and a few other useful things—within the amount we started with, before the extra costs above. It makes the price easier to picture than simply saying “three lakh”.ഒരു എസി, രണ്ട് ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷീൻ, ലാപ്ടോപ്പ്, ഫോൺ, കൂടെ കുറച്ച് ഉപകാരമുള്ള സാധനങ്ങൾ. മുകളിൽ പറഞ്ഞ അധിക ചെലവുകൾക്ക് മുമ്പ്, നമ്മൾ തുടങ്ങിയ തുകയ്ക്കുള്ളിലാണ് ഈ കണക്ക്. ‘മൂന്ന് ലക്ഷം’ എന്ന് കേൾക്കുന്നതിനെക്കാൾ ആ തുകയുടെ വലിപ്പം മനസ്സിലാക്കാൻ ഈ ലിസ്റ്റ് സഹായിക്കും.
Of course, most homes do not need two refrigerators. We included two to show what the budget can cover, not because everyone should buy them. If you only need one, take the other off the list. If your laptop is fine, keep it. There is no prize for spending the entire amount.എല്ലാ വീട്ടിലും രണ്ട് ഫ്രിഡ്ജ് വേണ്ടെന്നത് ശരിയാണ്. ഈ തുക കൊണ്ട് എത്രത്തോളം വാങ്ങാമെന്ന് കാണിക്കാനാണ് രണ്ടെണ്ണം ചേർത്തത്. ഒന്ന് മതിയെങ്കിൽ മറ്റൊന്ന് ഒഴിവാക്കാം. ലാപ്ടോപ്പ് നന്നായി പ്രവർത്തിക്കുന്നെങ്കിൽ അതും മാറ്റേണ്ടതില്ല. കയ്യിലുള്ള മുഴുവൻ പണവും ചെലവാക്കണമെന്നില്ലല്ലോ.
A lower price is only useful if the product suits you.വില കുറഞ്ഞാൽ മാത്രം പോരാ; ഉപയോഗത്തിന് പറ്റണം.
Choose an AC for the room, not just the discount sticker. Check whether the fridge fits through the door and whether the laptop can run the software you use. Try the phone’s screen, keyboard and speaker if you can. A device that feels easy to use is often a better buy than one with a longer feature list.ഓഫർ മാത്രം നോക്കാതെ മുറിക്ക് അനുയോജ്യമായ എസി തിരഞ്ഞെടുക്കുക. ഫ്രിഡ്ജ് വാതിലിലൂടെ അകത്ത് കൊണ്ടുവരാനാകുമോ എന്ന് നോക്കുക. നിങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ ലാപ്ടോപ്പിൽ പ്രവർത്തിക്കുമോ എന്ന് ഉറപ്പാക്കുക. കഴിയുമെങ്കിൽ ഫോണിന്റെ സ്ക്രീനും ടൈപ്പിംഗും ശബ്ദവും നേരിട്ട് പരീക്ഷിക്കുക. കൂടുതൽ ഫീച്ചറുകൾ ഉണ്ടെന്നതിനെക്കാൾ ഉപയോഗിക്കാൻ സൗകര്യമുണ്ടോ എന്നതാണ് പ്രധാനം.
Then ask about the full price: delivery, installation, warranty and service near your home. Appliances also bring electricity bills and maintenance. Keep some money aside for those instead of treating the purchase price as the only cost.പിന്നെ ഡെലിവറി, ഇൻസ്റ്റലേഷൻ, വാറന്റി, അടുത്തുള്ള സർവീസ് എന്നിവ ചേർത്തുള്ള ചെലവ് ചോദിക്കുക. വീട്ടുപകരണങ്ങൾക്ക് വൈദ്യുതിയും പരിപാലനവും വേണം. വാങ്ങുന്ന വില മാത്രം ചെലവായി കാണാതെ അതിനും കുറച്ച് പണം മാറ്റിവെക്കാം.
This does not make an expensive phone a wrong choice. If its camera, software or other features matter to you—and the purchase fits comfortably within your finances—you may still prefer it. The appliances on this list cannot replace those features. We are comparing different uses of money, not claiming the products do the same job.ഇതുകൊണ്ട് വിലകൂടിയ ഫോൺ വാങ്ങുന്നത് തെറ്റാണെന്നില്ല. ക്യാമറയോ സോഫ്റ്റ്വെയറോ മറ്റ് സൗകര്യങ്ങളോ നിങ്ങൾക്ക് പ്രധാനമാണെങ്കിൽ, വാങ്ങുന്നത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെങ്കിൽ, അതുതന്നെ തിരഞ്ഞെടുക്കാം. ലിസ്റ്റിലെ വീട്ടുപകരണങ്ങൾ ഫോണിന്റെ ആ സൗകര്യങ്ങൾക്ക് പകരമാകില്ല. ഒരേ പണത്തിന്റെ വ്യത്യസ്ത ഉപയോഗങ്ങളാണ് താരതമ്യം ചെയ്യുന്നത്.
Before you decide, write down two things: what your current phone cannot do, and what else is waiting to be bought or repaired. Seeing both on paper may make the choice a little clearer. And if nothing needs replacing right now, keeping the money is a perfectly reasonable option.തീരുമാനിക്കുന്നതിന് മുമ്പ് രണ്ട് കാര്യങ്ങൾ എഴുതി നോക്കാം: ഇപ്പോഴുള്ള ഫോണിൽ എന്താണ് ചെയ്യാൻ കഴിയാത്തത്? വേറെ എന്തൊക്കെയാണ് വാങ്ങാനോ നന്നാക്കാനോ ബാക്കിയുള്ളത്? രണ്ടും ഒരുമിച്ച് കാണുമ്പോൾ തീരുമാനം കുറച്ചുകൂടി എളുപ്പമായേക്കാം. ഇപ്പോൾ ഒന്നും മാറ്റേണ്ട ആവശ്യമില്ലെങ്കിൽ, പണം സൂക്ഷിക്കുന്നതും നല്ലൊരു തീരുമാനമാണ്.







