Your neighbourhood, closer
നമ്മുടെ നാട്, ഇനി കൂടുതൽ അടുത്ത്

Find what’s happening near you.

നാട്ടിൽ എന്തൊക്കെയുണ്ട്? ഇനി അറിയാം.

Discover trusted local businesses, homemade favourites, useful services and stories from the places you call home.

നിങ്ങളുടെ നാട്ടിലെ കടകൾ, വീട്ടുരുചികൾ, സേവനങ്ങൾ, വിശേഷങ്ങൾ — എല്ലാം ഒരിടത്ത് കണ്ടെത്താം.

Explore local food, shops and everyday essentials.

നാട്ടിലെ രുചികളും കടകളും സേവനങ്ങളും കണ്ടെത്താം.

Meet Ariyippu
അറിയിപ്പിനെ അറിയാം

Your neighbourhood has a story.
We help it get noticed.
നാട്ടിലെ ബിസിനസുകൾക്ക്
കൂടുതൽ ശ്രദ്ധ നേടാം.

Ariyippu is a place for local businesses to introduce what they do. From home kitchens and shops to products, services and community announcements, we bring their information into one easy-to-explore space.

വീട്ടിലെ ഭക്ഷണ സംരംഭങ്ങൾ, കടകൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, നാട്ടിലെ അറിയിപ്പുകൾ എന്നിവ പരിചയപ്പെടുത്താനുള്ള ഇടമാണ് അറിയിപ്പ്.

Meet the businesses ↗ബിസിനസുകളെ പരിചയപ്പെടാം ↗
A place for every local business
നാട്ടിലെ സംരംഭങ്ങൾക്ക് ഒരിടം

What can you advertise with us?എന്തെല്ലാം ഞങ്ങളിലൂടെ പരസ്യം ചെയ്യാം?

Choose a category to explore what belongs here.

കൂടുതൽ അറിയാൻ ഒരു വിഭാഗം തിരഞ്ഞെടുക്കുക.

A little space for your business
നിങ്ങളുടെ ബിസിനസിന് ഒരു ഇടം

Make your business the local favourite.

നിങ്ങളുടെ ബിസിനസിനെ നാട്ടുകാരുടെ പ്രിയപ്പെട്ടതാക്കാം.

Get noticed by people nearby with a featured listing or a campaign on Ariyippu.

ഫീച്ചർഡ് ലിസ്റ്റിംഗിലൂടെയും പരസ്യ ക്യാമ്പെയ്‌നിലൂടെയും അടുത്തുള്ള ആളുകളിലേക്ക് എത്താം.

LOCAL
LOVE
✳
Before we get started
തുടങ്ങുന്നതിന് മുമ്പ്

A few questions.
Clear answers.
ചില ചോദ്യങ്ങൾ.
വ്യക്തമായ ഉത്തരങ്ങൾ.

Everything you need to know about giving your business a place on Ariyippu.

അറിയിപ്പിലൂടെ നിങ്ങളുടെ ബിസിനസിനെ പരിചയപ്പെടുത്തുന്നതിനെക്കുറിച്ച് അറിയാം.

Why advertise on Ariyippu?അറിയിപ്പിൽ പരസ്യം ചെയ്യുന്നതിന്റെ ഗുണം എന്താണ്?

Ariyippu gives your business a place where people can explore your products or services, see photos and find your contact details. You can share your business page with customers instead of sending the same information separately each time. Advertising creates an opportunity to be discovered; enquiries and sales depend on your offering and customer interest.

നിങ്ങളുടെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ചിത്രങ്ങൾ, കോൺടാക്റ്റ് വിവരങ്ങൾ എന്നിവ ഒരിടത്ത് പരിചയപ്പെടുത്താം. ഓരോ ഉപഭോക്താവിനും വിവരങ്ങൾ പ്രത്യേകം അയയ്ക്കുന്നതിന് പകരം നിങ്ങളുടെ പേജ് പങ്കിടാം. അന്വേഷണങ്ങളും വിൽപ്പനയും നിങ്ങളുടെ സേവനങ്ങളെയും ഉപഭോക്താക്കളുടെ താൽപര്യത്തെയും ആശ്രയിച്ചിരിക്കും.

Will I get a dedicated website page for my business?എന്റെ ബിസിനസിന് പ്രത്യേക വെബ് പേജ് ലഭിക്കുമോ?

Yes. When you advertise with us, we create a dedicated page on Ariyippu for your business. We can customise its layout and content around your requirements, with the scope agreed before work begins. Share the link through WhatsApp, social media or directly with customers so they can explore your products, services, photos and ordering information.

അതെ. അറിയിപ്പിൽ നിങ്ങളുടെ ബിസിനസിന് പ്രത്യേക പേജ് തയ്യാറാക്കാം. ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പനയും ഉള്ളടക്കവും മാറ്റാം; ജോലിയുടെ പരിധി മുൻകൂട്ടി തീരുമാനിക്കും. ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ചിത്രങ്ങൾ, ഓർഡർ വിവരങ്ങൾ എന്നിവ കാണാൻ ഈ ലിങ്ക് വാട്ട്‌സ്ആപ്പിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ ഉപഭോക്താക്കൾക്ക് പങ്കിടാം.

How will customers contact me?ഉപഭോക്താക്കൾ എന്നെ എങ്ങനെ ബന്ധപ്പെടും?

Your page can include a WhatsApp button linked to your business number. It opens a prepared enquiry mentioning Ariyippu, which the customer reviews and sends. The message goes directly to your WhatsApp; you can then confirm availability, price, delivery and the order.

നിങ്ങളുടെ ബിസിനസ് നമ്പറിലേക്ക് ബന്ധിപ്പിച്ച വാട്ട്‌സ്ആപ്പ് ബട്ടൺ പേജിൽ നൽകാം. അറിയിപ്പിലൂടെ വന്ന അന്വേഷണം എന്ന് സൂചിപ്പിക്കുന്ന സന്ദേശം ഉപഭോക്താവ് പരിശോധിച്ച് അയയ്ക്കാം. സന്ദേശം നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ നേരിട്ട് ലഭിക്കും. തുടർന്ന് ലഭ്യത, വില, ഡെലിവറി, ഓർഡർ എന്നിവ ഉറപ്പാക്കാം.

Can customers pay through my business page?എന്റെ പേജിലൂടെ ഉപഭോക്താക്കൾക്ക് പണമടയ്ക്കാമോ?

Online payments can be added as an optional integration if your business needs them. After an approved payment provider is connected and your merchant account is verified, payments can be settled to your linked bank account under that provider’s terms. Setup costs, transaction fees, settlement times and the integration scope will be confirmed separately. Payments are not enabled in the current preview.

ആവശ്യമെങ്കിൽ ഓൺലൈൻ പേയ്‌മെന്റ് പ്രത്യേകം സംയോജിപ്പിക്കാം. പേയ്‌മെന്റ് സേവനദാതാവുമായി ബന്ധിപ്പിച്ച് നിങ്ങളുടെ വ്യാപാരി അക്കൗണ്ട് സ്ഥിരീകരിച്ചശേഷം, അവരുടെ നിബന്ധനകൾക്കനുസരിച്ച് ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കും. സജ്ജീകരണച്ചെലവ്, ഇടപാട് നിരക്ക്, പണം ലഭിക്കുന്ന സമയം എന്നിവ പ്രത്യേകം ഉറപ്പാക്കും. നിലവിലെ പ്രിവ്യൂവിൽ പേയ്‌മെന്റ് പ്രവർത്തനക്ഷമമല്ല.

Is advertising free, or do I need to pay?പരസ്യം സൗജന്യമാണോ? പണം നൽകേണ്ടതുണ്ടോ?

Your initial advertising period is free for one day. After that, we charge a small maintenance fee to keep your page maintained. We aim to make it affordable; contact sales for the exact amount, billing period and what is included. We will confirm the price and obtain your agreement before the paid period starts.

ആദ്യ ഒരു ദിവസം പരസ്യം സൗജന്യമാണ്. തുടർന്ന് നിങ്ങളുടെ പേജ് പരിപാലിക്കുന്നതിന് ചെറിയൊരു മെയിന്റനൻസ് ഫീസ് ഈടാക്കും. കൃത്യമായ തുക, ബില്ലിംഗ് കാലയളവ്, ഉൾപ്പെടുന്ന സേവനങ്ങൾ എന്നിവ അറിയാൻ സെയിൽസുമായി ബന്ധപ്പെടുക. പണം നൽകേണ്ട കാലയളവ് തുടങ്ങുന്നതിന് മുമ്പ് നിരക്കും നിങ്ങളുടെ സമ്മതവും ഉറപ്പാക്കും.

What kinds of businesses can advertise?ഏതെല്ലാം ബിസിനസുകൾക്ക് പരസ്യം നൽകാം?

Home kitchens, local shops, product brands, service providers and personal-care businesses can enquire about a listing. We also welcome enquiries for local events and community announcements. Tell us what you offer and where you operate so we can suggest the right category and page format.

വീട്ടുഭക്ഷണ സംരംഭങ്ങൾ, നാട്ടുകടകൾ, ഉൽപ്പന്ന ബ്രാൻഡുകൾ, സേവനദാതാക്കൾ, വ്യക്തിപരിചരണ ബിസിനസുകൾ എന്നിവയ്ക്ക് ബന്ധപ്പെടാം. പ്രാദേശിക പരിപാടികൾക്കും പൊതുഅറിയിപ്പുകൾക്കും വിവരങ്ങൾ നൽകാം. നിങ്ങളുടെ സേവനവും പ്രവർത്തനപ്രദേശവും അറിയിച്ചാൽ അനുയോജ്യമായ വിഭാഗവും പേജ് രൂപവും നിർദേശിക്കാം.

What should I provide to get started?തുടങ്ങാൻ എന്തെല്ലാം വിവരങ്ങൾ നൽകണം?

Share your business name, a short introduction, product or service details, clear photos, prices where available, locality, delivery areas, working hours and your WhatsApp number. Please provide accurate information and images you have permission to use. We will discuss any missing details and customisation needs with you.

ബിസിനസ് പേര്, ചെറിയ പരിചയപ്പെടുത്തൽ, ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വിവരങ്ങൾ, വ്യക്തമായ ചിത്രങ്ങൾ, ലഭ്യമായ വിലവിവരങ്ങൾ, സ്ഥലം, ഡെലിവറി പ്രദേശങ്ങൾ, പ്രവർത്തനസമയം, വാട്ട്‌സ്ആപ്പ് നമ്പർ എന്നിവ നൽകുക. കൃത്യമായ വിവരങ്ങളും ഉപയോഗിക്കാൻ അനുമതിയുള്ള ചിത്രങ്ങളും നൽകണം. മറ്റ് ആവശ്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യും.

Can I update my page later?പേജിലെ വിവരങ്ങൾ പിന്നീട് മാറ്റാമോ?

Yes. Contact us when you need to update your menu, products, prices, photos or contact details. We will confirm which updates are covered by your maintenance plan and quote separately for larger changes or new integrations before starting the work.

അതെ. മെനു, ഉൽപ്പന്നങ്ങൾ, വില, ചിത്രങ്ങൾ, കോൺടാക്റ്റ് വിവരങ്ങൾ എന്നിവ മാറ്റേണ്ടപ്പോൾ ബന്ധപ്പെടാം. മെയിന്റനൻസ് പ്ലാനിൽ ഉൾപ്പെടുന്ന മാറ്റങ്ങൾ ഏതെന്ന് ഉറപ്പാക്കും. വലിയ മാറ്റങ്ങൾക്കും പുതിയ സംയോജനങ്ങൾക്കും ജോലി തുടങ്ങുന്നതിന് മുമ്പ് പ്രത്യേകം നിരക്ക് അറിയിക്കും.

Can I get a complete website for my business or service?എന്റെ ബിസിനസിനോ സേവനത്തിനോ പൂർണമായ വെബ്സൈറ്റ് ലഭിക്കുമോ?

Of course. We can help you build a complete website tailored to your business or service. Fill in the enquiry form and tell us what you need. Our expert will contact you soon to discuss the features, timeline and pricing.

തീർച്ചയായും. നിങ്ങളുടെ ബിസിനസിനോ സേവനത്തിനോ അനുയോജ്യമായ പൂർണ വെബ്സൈറ്റ് തയ്യാറാക്കാം. ആവശ്യങ്ങൾ ഫോമിൽ അറിയിക്കുക. സൗകര്യങ്ങൾ, സമയപരിധി, നിരക്ക് എന്നിവ ചർച്ച ചെയ്യാൻ ഞങ്ങളുടെ വിദഗ്ധൻ ഉടൻ ബന്ധപ്പെടും.

Do you provide mobile app services?മൊബൈൽ ആപ്പ് സേവനങ്ങൾ നൽകുന്നുണ്ടോ?

Yes. Talk to our sales team about a mobile app for your business or service. Share your requirements through the form and our expert will contact you soon to discuss the possibilities, scope and pricing.

അതെ. നിങ്ങളുടെ ബിസിനസിനോ സേവനത്തിനോ മൊബൈൽ ആപ്പ് ആവശ്യമെങ്കിൽ സെയിൽസ് ടീമുമായി സംസാരിക്കാം. ഫോമിലൂടെ ആവശ്യങ്ങൾ അറിയിക്കുക. സാധ്യതകൾ, ജോലിയുടെ പരിധി, നിരക്ക് എന്നിവ ചർച്ച ചെയ്യാൻ ഞങ്ങളുടെ വിദഗ്ധൻ ഉടൻ ബന്ധപ്പെടും.